മാര്‍ക്‌സിന്റെ ലണ്ടനിലെ ശവകുടീരം തകര്‍ത്തനിലയില്‍ 

ലണ്ടനിലെ ഹൈഗേറ്റ് സിമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ത്തനിലയില്‍
മാര്‍ക്‌സിന്റെ ലണ്ടനിലെ ശവകുടീരം തകര്‍ത്തനിലയില്‍ 

ലണ്ടന്‍:   ലണ്ടനിലെ ഹൈഗേറ്റ് സിമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം തകര്‍ത്തനിലയില്‍. ചുറ്റിക ഉപയോഗിച്ചാണ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇനി ഒരിക്കലും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്. 1881ല്‍ മാര്‍ക്‌സിന്റെ ഒറിജിനല്‍ മാര്‍ബിള്‍ ശവകുടീരത്തില്‍ നിന്നും എടുത്ത ഒരു മാര്‍ബിള്‍ പാളി 1954ല്‍ ആണ് ഇവിടെ സ്ഥാപിച്ചത്. മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും പേര് മാര്‍ബിള്‍ പാളിയില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതും വികൃതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം പതിനായിരകണക്കിനാളുകള്‍ കാണാനെത്തുന്ന ശവകുടീരമാണ് ഇനി ശരിയാക്കാന്‍ കഴിയാത്ത രീതിയില്‍ നശിപ്പിക്കപ്പെട്ടത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും സംസ്‌കാരത്തിന് നിരക്കാത്തതുമാണ് ഇത്തരം പ്രവൃത്തിയെന്നാണ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ ഡുംഗാവെല്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. സെമിത്തേരിയിലെ മറ്റൊരു കുടീരത്തിനും കേടുപാടുകള്‍ സംഭവിച്ചില്ല. ഇത് മനഃപൂര്‍വ്വം ചെയ്തതാണെന്നും തീരുമാനിച്ചുറപ്പിച്ച് ചെയ്തതാണെന്നും ഉള്ള നിഗമനത്തിലാണ് പൊലീസ് എത്തിയത്. ശവകുടീരത്തില്‍ കൊത്തിയിരുന്ന മാര്‍ക്‌സിന്റെ പേരാണ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അക്രമവും ഒരു ചരിത്ര പുരുഷനെ അപമാനിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും ഡംഗാവെല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com