'അന്വേഷണം പോലും നടത്താതെ ആരോപണം ഉന്നയിക്കരുത്' ; ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ

അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ പാ​ക്കി​സ്ഥാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കുകയാണ്
'അന്വേഷണം പോലും നടത്താതെ ആരോപണം ഉന്നയിക്കരുത്' ; ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ

ഇ​സ്ലാ​മാ​ബാ​ദ്: ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പ​ങ്കില്ലെന്ന് പാ​ക്കി​സ്ഥാ​ൻ. അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ പാ​ക്കി​സ്ഥാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കുകയാണ്. സൈ​നി​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഗു​രു​ത​ര പ്ര​ശ്ന​മാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

ലോ​ക​ത്ത് എ​വി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ലും അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ പാകിസ്ഥാൻ അനുകൂലിക്കുന്നില്ല. ആക്രമണത്തെ അപലപിക്കുന്നതായും  പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ഇന്ത്യൻ വി​ദേ​ശ​മ​ന്ത്രാ​ല​യം രാ​ത്രി പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. 

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ഗോ​ള​ഭീ​ക​ര​ൻ എ​ന്ന് അ​മേ​രി​ക്ക മു​ദ്ര​കു​ത്തി​യ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ർ സ്ഥാ​പി​ച്ച ഭീ​ക​ര​സം​ഘ​ടനയാണിത്.  2001-ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള ജ​യ്ഷെ​യാ​ണ് പ​ത്താ​ൻ​കോ​ട്ട്, ഉ​റി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. 

പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ൾ​ക്കു നേ​ർ​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മരിച്ചവരിൽ ഒരു മലയാളി ജവാനും ഉൾപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com