പാക്കിസ്ഥാൻ പതാക മികച്ച ടോയ്‌ലറ്റ് പേപ്പർ; വാർത്തകൾ തെറ്റെന്ന് ​ഗൂ​ഗിൾ

ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ പാക്കിസ്ഥാന്‍ പതാക പ്രത്യക്ഷപ്പെടുന്ന വിഷയത്തിൽ സ്ഥിരീകരണവുമായി ​ഗൂ​ഗിൾ
പാക്കിസ്ഥാൻ പതാക മികച്ച ടോയ്‌ലറ്റ് പേപ്പർ; വാർത്തകൾ തെറ്റെന്ന് ​ഗൂ​ഗിൾ

കാലിഫോർണിയ: ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ പാക്കിസ്ഥാന്‍ പതാക പ്രത്യക്ഷപ്പെടുന്ന വിഷയത്തിൽ സ്ഥിരീകരണവുമായി ​ഗൂ​ഗിൾ. വാര്‍ത്തകള്‍ നിഷേധിച്ച ഗൂഗിള്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്ന മീം (meme) ആണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഫെബ്രുവരി നാലിന് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബെസ്റ്റ് ടോയ്‌ലറ്റ് പേപ്പര്‍ ഇന്‍ ദി വേള്‍ഡ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍  പാക്കിസ്ഥാന്റെ പതാകയുടെ ചിത്രങ്ങളാണ് കാണിക്കുന്നതെന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ അത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. 

ടോയ്‌ലെറ്റ് പേപ്പര്‍ തിരയുമ്പോള്‍ പാക്കിസ്ഥാന്‍ പതാകയാണ് കാണിക്കുന്നത് എന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗൂഗിള്‍ പ്രസ്താവനയിൽ പറയുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഇപ്പോള്‍ കാണുന്നത് ഈ സംഭവത്തെ കുറിച്ചുള്ള വിവിധ വെബ്‌സൈറ്റുകളില്‍ നല്‍കിയ വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങളാണ്.

ഇമേജ് സെര്‍ച്ചിലെ ഇത്തരം അബദ്ധങ്ങളുടെ പേരില്‍ ഗൂഗിള്‍ ഇത് ആദ്യമായല്ല പഴികേള്‍ക്കുന്നത്. ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വരുന്നതും, Feku, Pappu എന്നിവ സെര്‍ച്ച് ചെയ്യുമ്പോള്‍ യഥാക്രമം നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും പേര് വരുന്നു എന്നതുമൊക്കെ നേരത്ത വിവാദമായിരുന്നു. 

എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ ആരും മനപ്പൂര്‍വം പ്രദര്‍ശിപ്പിക്കുന്നതല്ലെന്നും, പ്രാധാന്യം, പുതുമ, ജനപ്രീതി, സ്ഥലം, ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ സെര്‍ച്ച് റിസല്‍ട്ടിലെ റാങ്കിങിന് പിന്നില്‍ പരിഗണിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com