യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി ; പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

 പുൽവാമ ഭീകരാക്രമണത്തിൽ വ്യക്തമായ അന്വേഷണം പോലും നടത്താതെയാണ് പാകിസ്ഥാന്റെ മേൽ കുറ്റം ആരോപിക്കുന്നത്
യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി ; പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ് : പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ സൈനീക ആക്രമണം നടത്തിയാൽ ഞെട്ടിക്കുന്ന തിരിച്ചടിയാകും നൽകുകയെന്ന് പാക് സൈന്യം. പാകിസ്ഥാൻ യുദ്ധത്തിന് ആ​ഗ്രഹിക്കുന്നില്ല.  യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​ക്ക് സം​ഭ്ര​മി​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കും. ​തീർച്ചയായും ഇന്ത്യയെ അതിശയിപ്പിക്കുന്ന തിരിച്ചടിയാകും പാകിസ്ഥാൻ നൽകുകയെന്നും പാക് മു​ഖ്യ സൈ​നി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

 പുൽവാമ ഭീകരാക്രമണത്തിൽ വ്യക്തമായ അന്വേഷണം പോലും നടത്താതെയാണ് പാകിസ്ഥാന്റെ മേൽ കുറ്റം ആരോപിക്കുന്നത്. യു​ദ്ധ​ത്തി​നു പാ​ക്കി​സ്ഥാ​ൻ മു​ൻ​കൈ എ​ടു​ക്കി​ല്ല. അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും പാ​ക്കി​സ്ഥാ​നു​ണ്ടെ​ന്നും ആ​സി​ഫ് ഗ​ഫൂ​ർ അ​റി​യി​ച്ചു.

ത​ങ്ങ​ൾ​ക്ക് 72 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ണ്ട്. 1947 ൽ ​വി​ഭ​ജ​നം സം​ഭ​വി​ക്കു​ക​യും പാ​ക്കി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് ഈ ​വി​ഭ​ജ​നം ഇ​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com