കാറും സൈക്കിളും കൂട്ടിയിടിച്ചു, തരിപ്പണമായത് കാര്‍; വ്യാജവാര്‍ത്തയല്ലെന്ന് പൊലീസ്, വൈറലായി ചിത്രവും വിഡിയോയും 

സൈക്കില്‍ കേടുപാടുകള്‍ കൂടാതെയും കാറിന്റെ മുന്‍വശത്തെ ബംപര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുമാണ് കാണാന്‍ കഴിയുന്നത്
കാറും സൈക്കിളും കൂട്ടിയിടിച്ചു, തരിപ്പണമായത് കാര്‍; വ്യാജവാര്‍ത്തയല്ലെന്ന് പൊലീസ്, വൈറലായി ചിത്രവും വിഡിയോയും 

ഷെന്‍സെന്‍: കാറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ ചിത്രം കണ്ടവരിലേറെയും ആദ്യം ചോദിച്ചത് ആ സൈക്കിള്‍ ഉണ്ടാക്കിയത് എന്ത് വച്ചാണെന്നാണ്. ചൈനീസ് മാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിലെ കൗതുകമാണ് ചർച്ചാവിഷയമായത്. അപകടത്തിൽപ്പെട്ട സൈക്കിളിന് കേടുപാടുകളില്ല, എന്നാൽ കാറിൻ്റെ മുൻവശമാകട്ടെ തവിടുപൊടി.

കാറിന്റെ മുന്‍വശത്തെ ബംപര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. തെക്കന്‍ ചൈനയിലെ ഷെന്‍സെന്‍ എന്ന നഗരത്തിലാണ് അപകടമുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രം രസകരമായ ഒട്ടേറെ കമന്റുകളും നേടി. സൈക്കിളിന്റെ ഉടമയാകാന്‍ ആഗ്രഹം പങ്കുവച്ചാണ് പലരും എത്തിയത്. 

ചിത്രം വ്യാജമാണെന്ന പലരും ആരോപിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം പുറത്തുവന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം യഥാര്‍ത്ഥമാണെന്നാണ് പൊലീസ് നല്‍കിയ വിവരം. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വിഡിയോ ദൃശ്യവും ഇതിന് പിന്നാലെയായി പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com