പ്രവാസി മലയാളികൾക്ക് തിരിച്ചടി;  ആരോഗ്യ മേഖല പൂർണമായും സ്വദേശികൾക്ക് നീക്കിവച്ച് ഒമാൻ സർക്കാർ 

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശിവത്കരണ നിരക്ക് 70 ശതമാനം എത്തി
പ്രവാസി മലയാളികൾക്ക് തിരിച്ചടി;  ആരോഗ്യ മേഖല പൂർണമായും സ്വദേശികൾക്ക് നീക്കിവച്ച് ഒമാൻ സർക്കാർ 

മസ്കറ്റ്: ആരോഗ്യ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാൻ സർക്കാർ. ഫാർമസിസ്റ്റ് തസ്തികയിൽ സ്വദേശികളെ മാത്രം നിയമിക്കാനായുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശിവത്കരണ നിരക്ക് 70 ശതമാനം എത്തിയതായാണ് റിപ്പോർട്ടുകളിൽ. 

നിലവിൽ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തു വരുന്ന ബിരുദ ധാരികളയായ വിദേശ ഫാർമസിസ്റ്റുകളുടെ വിസകൾ മാത്രമാണ് മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നത്. ഈ തസ്തികയിലേക്ക് പുതുതായി സ്വ​ദേശികളെ നിയമിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. നൂറോളം സ്വദേശി ഫർമസിസ്റ്റുകൾക്കു ഉടൻ തന്നെ പൊതു മേഖലയിൽ നിയമനം നൽകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.  ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19ഓളം തസ്തികകളിലേക്കും സ്വദേശികളെ നിയമിക്കാൻ മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

പൊതുമേഖലയില്‍ മാത്രമല്ല  സ്വകാര്യ ആരോഗ്യ മേഖലയിലും സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലയാളികൾ ഉൾപെടെ ധാരളം വിദേശികൾക്ക് ഇതുമുലം തൊഴിൽനഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com