ഞാന്‍ വന്നത് മന്‍ കി ബാത്തിനല്ല, നിങ്ങളെ കേള്‍ക്കാനാണ്; യുഎഇയിലും മോദിയെ കൊട്ടി രാഹുല്‍

യുഎഇയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
ഞാന്‍ വന്നത് മന്‍ കി ബാത്തിനല്ല, നിങ്ങളെ കേള്‍ക്കാനാണ്; യുഎഇയിലും മോദിയെ കൊട്ടി രാഹുല്‍

ദുബായ്: യുഎഇയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ വന്നിരിക്കുന്നത് തന്റെ മനസ്സില്‍ തോന്നിയ മന്‍ കി ബാത് പറയാനല്ലെന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജബല്‍ അലി ലേബര്‍ കോളനിയില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധമുണ്ടെന്നും അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മനസ്സിലുള്ളത് പറയാനല്ല ഞാനിവിടെ വന്നത്, നിങ്ങളുടെ ഹൃദയങ്ങള്‍ പറയുന്നത് കേള്‍ക്കാനാണ് ഞാന്‍ വന്നത്'-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിനെ പരിഹസിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍. 

എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട് രാഹുല്‍ ഇന്ത്യ ഭരിക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഒരു തൊഴിലാളി പറഞ്ഞു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍, ചില യുഎഇ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com