ഡോണള്‍ഡ് ട്രംപ് രാജിവച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, ഞെട്ടലോടെ അമേരിക്ക; വ്യാജ പത്രം, ചിരി

അണ്‍പ്രസിഡന്റഡ് എന്ന തലക്കെട്ടോടു കൂടി ബുധനാഴ്ചയാണ് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ എഡിഷന്‍ പുറത്തിറങ്ങുന്നത്
ഡോണള്‍ഡ് ട്രംപ് രാജിവച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, ഞെട്ടലോടെ അമേരിക്ക; വ്യാജ പത്രം, ചിരി


ന്യൂയോര്‍ക്ക്:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് ദിനപ്പത്രം. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങുന്നത്. രാജ്യത്തെ സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രംപിന്റെ രാജിവാര്‍ത്തയെന്നും വ്യാജ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മെയ് 1. 2019 എന്ന ഡേറ്റ്‌ലൈനൊടു കൂടിയാണ് പത്രം പുറത്തിറങ്ങിയത്. ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. അണ്‍പ്രസിഡന്റഡ് എന്ന തലക്കെട്ടിന് താഴെ, 'ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു എന്നും കുറിച്ചിട്ടുണ്ട്. ട്രംപ് രാജിവെച്ചെന്നും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രസിഡന്റാ്‌യി ചുമതലയേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാന വാര്‍ത്തയുടെ ഇടതുവശത്ത് ട്രംപ് പടിയിറങ്ങിയതില്‍ ലോകത്ത് ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്നും പ്രത്യേക വാര്‍ത്തയുണ്ട്. 

പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളാണ് നിറഞ്ഞിരുന്നത്. ഈ പത്രം അമേരിക്കയില്‍ പലയിടത്തും, വൈറ്റ് ഹൗസിന് മുന്നിലും വിതരണം ചെയ്തിരുന്നു. 'ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു, വാഷിങ്'ണ്‍ പോസ്റ്റില്‍ നിങ്ങള്‍ വിശ്വസിച്ചേ മതിയാവൂ'  എന്ന് വിളിച്ചു പറഞ്ഞ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായവര്‍ പത്രം വിതരണം ചെയ്യുന്ന ചിത്രവും വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. സൗജന്യമായാണ് ഇവര്‍ പത്രം വിതരണം ചെയ്തത്.

അതിനിടെ പത്രം വ്യാജമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. വാഷിങ്ടണ്‍ ഡിസി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.  അവരുടെ വെബ്‌സൈറ്റും പത്രത്തിന്റെ സൈറ്റിനെ അനുകരിച്ച പുറത്തിറക്കിയിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. വിതരണം ചെയ്യുന്നത് വാഷിങ്ടണ്‍ പോസ്റ്റിന്റെ യഥാര്‍ത്ഥ ഉത്പന്നങ്ങളല്ലെന്നും, വിഷയം ഗൗരവമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി. 


അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജ പത്രം ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസ് വീക്കില്‍ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവര്‍ത്തക രാംസേ ടച്ച്ബറി വ്യാജ പത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി നേരിട്ട് സംസാരിച്ചെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. നിരവധി ആക്ടിവിസ്റ്റുകള്‍ ചേര്‍ന്നുള്ള പദ്ധതിയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റ് ലിസാ ഫിതിയന്‍ അറിയിച്ചതായും രാംസേ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com