ബ്രെക്‌സിറ്റ് ആശങ്കയില്‍ പൗണ്ട് വീണു; വിട്ടുപോകല്‍ വൈകിപ്പിക്കാനുള്ള നീക്കം പാര്‍ലമെന്റ് തള്ളി 

ബ്രെക്‌സിറ്റ് ആശങ്കയില്‍ പൗണ്ട് വീണു; വിട്ടുപോകല്‍ വൈകിപ്പിക്കാനുള്ള നീക്കം പാര്‍ലമെന്റ് തള്ളി 

ഫെബ്രുവരി 26ന് മുന്‍പ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഒന്‍പത് മാസത്തേക്ക് കരാന്‍ വൈകിപ്പിക്കാമെന്ന ലേബര്‍ പാര്‍ട്ടിയുടെ നിര്‍ദേശമാണ് ഇന്നലെ പാര്‍ലമെന്റ് തള്ളിയത്

ലണ്ടന്‍: ബ്രെക്‌സിറ്റ് വൈകിപ്പിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ നീക്കം ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. ഫെബ്രുവരി 26ന് മുന്‍പ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഒന്‍പത് മാസത്തേക്ക് കരാര്‍ വൈകിപ്പിക്കാമെന്ന ലേബര്‍ പാര്‍ട്ടിയുടെ നിര്‍ദേശമാണ് ഇന്നലെ പാര്‍ലമെന്റ് തള്ളിയത്. 321 പാര്‍ലമെന്റ് അംഗങ്ങള്‍ വൈകിപ്പിക്കാന്‍ വിസമ്മതിച്ചുകൊണ്ട് വോട്ട് ചെയ്യുകയായിരുന്നു.

പാര്‍ലമെന്റ് നടപടികളുടെ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ മൂല്യവും ഇടിഞ്ഞു. ഡോളറിനെതിരെ 0.7ശതമാനവും യുറോയ്‌ക്കെതിരെ 0.8ശതമാനവും പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു. പാര്‍ലമെന്റ് വോട്ടിംഗ് തുടങ്ങിയതിന് ശേഷം പൗണ്ടിന്റെ മൂല്യം വീണ്ടു 0.1ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാന്‍ സാധ്യത നിക്ഷേപകര്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യം കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നിരുന്നു. ബ്രെക്‌സിറ്റുമായി പൗണ്ടിന്റെ മൂല്യം എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നെന്നതിന്റെ സൂചനയാണ് ഈ മൂല്യതകര്‍ച്ചയെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

പാര്‍ലമെന്റില്‍ പ്രസിഡന്റ് തെരേസ മെയ് അവതരിപ്പിച്ച ഏഴ് ഭേദഗതികളില്‍ രണ്ടെണ്ണം മാത്രമാണ് പാസായത്. ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കി കരാറില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ മെയ് തയ്യാറാക്കിയ കരാര്‍ പാര്‍ലമെന്റില്‍ അംഗീകരിക്കപ്പെടുകയൊള്ളു. 

യൂറോപ്യന്‍ യൂണിയനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരട് കരാര്‍ ജനുവരി 15നാണ് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കരാറിനെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതോടെയാണ് നിരവധി മാറ്റങ്ങളുമായി മേ പുതിയ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും സമവായ ചര്‍ച്ചകള്‍ നടത്തണമെന്ന് പാര്‍ലമെന്റിലെ 317 അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടുമൊരു ചര്‍ച്ചക്കുള്ള സാധ്യതകള്‍ തള്ളി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. യാതൊരു കരാറുമില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ 327 എം.പിമാര്‍ എതിര്‍ത്തു. കരാര്‍ രഹിത ബ്രെക്‌സിറ്റ് ബ്രിട്ടനെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനെ 327 പേര്‍ എതിര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com