ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു; മരണം ലണ്ടനിൽ വച്ച്

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു
ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു; മരണം ലണ്ടനിൽ വച്ച്

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനാനായിരുന്നു. 

ഇതേ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍ വച്ച് തിങ്കളാഴ്ചയാണ് മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റേയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com