അതിദാരുണം ഈ കാഴ്ച; രക്തം തുപ്പി കൂട്ടത്തോടെ ചത്തുവീണ് വെള്ള തത്തകള്‍

ക്തമൊലിച്ച നിലയില്‍ ആകാശത്ത് നിന്ന് വെള്ളത്തത്തകള്‍ കൂട്ടത്തോടെ നിലംപതിച്ചു
അതിദാരുണം ഈ കാഴ്ച; രക്തം തുപ്പി കൂട്ടത്തോടെ ചത്തുവീണ് വെള്ള തത്തകള്‍

ക്തമൊലിച്ച നിലയില്‍ ആകാശത്ത് നിന്ന് വെള്ളത്തത്തകള്‍ കൂട്ടത്തോടെ നിലംപതിച്ചു. ആസ്‌ട്രേലിയയിലെ അലെയ്ഡിലെ ഒരു പ്രൈമറി സ്‌കൂളിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിലംപതിച്ച പകുതി പക്ഷികളും മരണത്തിന് കീഴടങ്ങി. ബാക്കിയുള്ളവയെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിലാണ് സ്‌ട്രേലിയന്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

സൗത്ത് ആസ്‌ട്രേലിയയില്‍ സംരക്ഷിത വിഭാഗമായി കണക്കാക്കിയിരിക്കുന്ന പക്ഷി ഇനമാണ് ഇവ. ഇവയില്ലൊന്നും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് മൃഗ സംരക്ഷണ പ്രവര്‍ക്കര്‍ വ്യക്തമാക്കുന്നത്. 

പ്രേത സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് പക്ഷികള്‍ മരങ്ങളില്‍ നിന്നും ആകാശത്ത് നിന്ന് മരിച്ചുവീണതെന്നും ഇവര്‍ പറയുന്നു. എന്താണ് അപകടത്തിന് പിന്നിലെ കാരണമെന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്കമാക്കി. വിഷം ഉള്ളില്‍ച്ചെന്നതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com