12കാരി മുതല്‍ 10 സ്ത്രീകളെ ബലാത്സംഗം ചെയ്തു, ആറുപേരെ കഴുത്തുഞെരിച്ചു കൊന്നു; 'സ്‌മൈലിങ് കില്ലര്‍ക്ക്' വധശിക്ഷ 

ചൈനയില്‍ ആറുപേരെ കൊന്ന സീരിയല്‍ കില്ലറുടെ വധശിക്ഷ നടപ്പാക്കി
12കാരി മുതല്‍ 10 സ്ത്രീകളെ ബലാത്സംഗം ചെയ്തു, ആറുപേരെ കഴുത്തുഞെരിച്ചു കൊന്നു; 'സ്‌മൈലിങ് കില്ലര്‍ക്ക്' വധശിക്ഷ 

ബെയ്ജിംഗ്: ചൈനയില്‍ ആറുപേരെ കൊന്ന സീരിയല്‍ കില്ലറുടെ വധശിക്ഷ നടപ്പാക്കി. കൊലപാതകത്തിന് പുറമേ  12 വയസുകാരി ഉള്‍പ്പെടെ 10 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിനുമാണ് 47കാരനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ചിരിക്കുന്ന കൊലയാളി എന്ന അര്‍ത്ഥമുളള 'സ്‌മൈലിങ് കില്ലറിനെ' 2015ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അക്ഷോഭ്യനായി കണ്ടതിനെ തുടര്‍ന്നാണ് ചൈനയിലെ മീഡിയ ഇയാള്‍ക്ക് സ്‌മൈലിങ് കില്ലര്‍ എന്ന വിശേഷണം നല്‍കിയത്.1996- 2005 കാലഘട്ടത്തില്‍ ആറുപേരെ കൊന്നതാണ് കേസിന് ആധാരം. ഭൂരിഭാഗം പേരെയും കഴുത്തുഞെരിച്ചാണ് ഇയാള്‍ കൊന്നത്. 47കാരന്റെ കുറ്റകൃത്യങ്ങള്‍ ഭീകരമാണെന്ന് നിരീക്ഷിച്ച് ചൈനയിലെ പരമോന്നത കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

2005ലാണ് 47കാരന്‍ പൊലീസ് പിടിയിലായത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 1996ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം ശുചിമുറിയില്‍വച്ച് ശ്വാസംമുട്ടിച്ച് കൊന്നതും ഇയാളുടെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com