ആചാരത്തിന്റെ ഭാഗമായി കൊന്ന് തളളിയത് 800 തിമിംഗലങ്ങളെ; 'ചാവുകടലായി' ഫറോ തീരം, നടുക്കം 

ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിനെ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ചോര കൊണ്ട് ചുവപ്പിച്ച് ചാവുകടലാക്കിയത്
ആചാരത്തിന്റെ ഭാഗമായി കൊന്ന് തളളിയത് 800 തിമിംഗലങ്ങളെ; 'ചാവുകടലായി' ഫറോ തീരം, നടുക്കം 

രോ നാടിനും പറയാനുണ്ടാകും അവരുടേതായ വ്യത്യസ്തമായ ആചാരങ്ങള്‍. ഡെന്മാര്‍ക്കിന്റെ കീഴിലുളള സ്വയംഭരണപ്രദേശമായ ഫറോ ദ്വീപിലെ വ്യത്യസ്തമായ ഒരു ആചാരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞദിവസം ഉത്തര അറ്റ്‌ലാന്റിക്കിലെ ഫറോ ദ്വീപിന്റെ തീരം ചോര കൊണ്ട് ചുവന്നു.ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിനെ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ചോര കൊണ്ട് ചുവപ്പിച്ച് ചാവുകടലാക്കിയത്. ഈ ആഘോഷത്തിന്റെ ഭാഗമായി 800ല്‍ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടികൂടി കൊന്ന് രക്തം കടലിലേക്ക് ഒഴുക്കിയത്. ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം. 

എല്ലാവര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ഇത് നടത്തുന്നത്. 2,000ല്‍ അധികം തിമിംഗലങ്ങളെ കൊന്ന കാലവും ഇവര്‍ക്കുണ്ട്. ഉത്തര അറ്റ്‌ലാന്റിക്കില്‍ ഏകദേശം  778,000 തിമിംഗലങ്ങളുണ്ട്. അവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണ്. 

എന്നാല്‍ ഇത് കിരാത നടപടിയാണ് എന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തുവരികയാണ്. എന്നാല്‍ ഇത് സുസ്ഥിരമാണ് എന്ന നിലപാടാണ് സര്‍ക്കാരിന്.വര്‍ഷത്തില്‍ മൊത്തം പൈലറ്റ് തിമിംഗലത്തിന്റെ ശരാശരി ഒരു ശതമാനം മാത്രമാണ് ഇവിടെ നിന്ന് പിടികൂടുന്നതെന്നാണ് നാട്ടുകാരുടെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com