ട്രംപിന്റെയും മാക്രണിന്റെയും 'സൗഹൃദമരം' കരിഞ്ഞു ; യുഎസ് -ഫ്രഞ്ച് ബന്ധം പോലെ ആയല്ലോയെന്ന് സമൂഹ മാധ്യമങ്ങള്‍

. 2018 ലെ സന്ദര്‍ശനത്തിനിടയിലാണ് ഫ്രാന്‍സില്‍ നിന്നും കൊണ്ട് വന്ന ഓക്ക് മരം ഇമ്മാനുവല്‍ മാക്രണ്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ചത്.
ട്രംപിന്റെയും മാക്രണിന്റെയും 'സൗഹൃദമരം' കരിഞ്ഞു ; യുഎസ് -ഫ്രഞ്ച് ബന്ധം പോലെ ആയല്ലോയെന്ന് സമൂഹ മാധ്യമങ്ങള്‍

വാഷിങ്ടണ്‍ : യുഎസും ഫ്രാന്‍സും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ അടയാളമായ മരം കരിഞ്ഞു പോയി. 2018 ലെ സന്ദര്‍ശനത്തിനിടയിലാണ് ഫ്രാന്‍സില്‍ നിന്നും കൊണ്ട് വന്ന ഓക്ക് മരം ഇമ്മാനുവല്‍ മാക്രണ്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് സൗഹൃദമരം കുഴിച്ച് വയ്ക്കുന്ന കാഴ്ച ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തയിടെയാണ് ആ മരമെവിടെയെന്ന കാര്യം മാധ്യമങ്ങള്‍ ശ്രദ്ധിച്ചത്. വൈറ്റ് ഹൗസ് വളപ്പില്‍ ഓക്ക് മരം കാണാതിരുന്നതിനെ തുടര്‍ന്ന് വലിയ അഭ്യൂഹങ്ങള്‍ പരന്നതിനിടയിലാണ് അത് നശിച്ചു പോയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നത്. സാധാരണ ഇങ്ങനെ വൈറ്റ് ഹൗസിലേക്ക് ലഭിക്കുന്ന മരങ്ങള്‍ ജീവനക്കാര്‍ തന്നെ പിന്നീട് സ്ഥല ക്രമീകരണം അനുസരിച്ച് മാറ്റി നടാറാണ് ഉള്ളത്. ഫ്രാന്‍സിലെ നോര്‍ത്തേണ്‍ ഫോറസ്റ്റില്‍ നിന്നാണ് ഓക്ക് മരം മാക്രണ്‍ എത്തിച്ചിരുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് 2000 യുഎസ് സൈനികര്‍ക്ക് ഈ പ്രദേശത്ത് വച്ച് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ കൂടി ഓര്‍മ്മയായിരുന്നു നശിച്ചു പോയ ഓക്ക് മരം.

 സൗഹൃദ മരത്തിന്റെ അവസ്ഥ തന്നെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ ഏകദേശം ഇപ്പോഴുള്ളതെന്ന് പറയേണ്ടിവരും. ഇറാനുമായുള്ള ബന്ധം മുതല്‍ വ്യാപാരക്കരാറുകള്‍ സംബന്ധിച്ച വിഷയം വരെ രണ്ട് നേതാക്കന്‍മാരും രണ്ട് തട്ടില്‍ തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com