പോണ്‍ സൈറ്റുകള്‍ അടച്ചു, തെരുവിലിറങ്ങാന്‍ ആഹ്വാനം ; കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ പ്രതിഷേധവുമായി 10 ലക്ഷത്തിലേറെ പേര്‍ ; മാപ്പു പറഞ്ഞ് ഹോങ്കോങ് ഭരണകൂടം 

സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക്  അവധി അനുവദിക്കുകയും ചെയ്തിരുന്നു
പോണ്‍ സൈറ്റുകള്‍ അടച്ചു, തെരുവിലിറങ്ങാന്‍ ആഹ്വാനം ; കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ പ്രതിഷേധവുമായി 10 ലക്ഷത്തിലേറെ പേര്‍ ; മാപ്പു പറഞ്ഞ് ഹോങ്കോങ് ഭരണകൂടം 

ബീജിങ് : കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ അവതരിപ്പിച്ചതില്‍ ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിച്ചു. വിവാദ ബില്ലിനെതിരെ പ്രതിഷേധം കടുത്തതോടെയാണ് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം മാപ്പുചോദിച്ചത്. വിഷയത്തില്‍ രാജ്യത്ത് സമവായം ഉണ്ടാകുന്നതുവരെ ബില്ലുമായി ഇനി മുന്നോട്ടുപോകില്ലെന്നും കാരി ലാം പറഞ്ഞു. 

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശനിയാഴ്ച വിവാദ ബില്‍ ഹോങ്കോങ് ഭരണകൂടം മരവിപ്പിച്ചിരുന്നു. ബില്‍ മരവിപ്പിച്ചതു വഴി സമാധാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ നടപടി കൊണ്ടും പ്രതിഷേധം ശമിപ്പിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് പരസ്യമായി മാപ്പു ചോദിച്ചത്. 

വിവാദ ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക്  അവധി അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടെ  കൂടുതല്‍ ആളുകളെ തെരുവിലിറക്കാനായി ഹോങ്കോങ്ങിലെ പ്രശസ്തമായ പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്തു. സമരം വിജയിക്കണമെങ്കില്‍ നിങ്ങള്‍ തെരുവിലിറങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹോങ്കോങ്ങിലെ ഏറ്റവും പ്രശസ്തമായ എവി01, ദിസ്എവി എന്നീ പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിയത്. 


നിങ്ങള്‍ ഒരു പൊലീസ് ഓഫീസറോ, ബന്ധുവോ, അനുഭാവിയോ ആണെങ്കില്‍ ഈ സൈറ്റില്‍ നിന്നും പുറത്തു പോവുക. ഇത് മനുഷ്യന്മാര്‍ക്കുള്ളതാണ്. മൃഗീയത ഇവിടെ അനുവദനീയമല്ല. സ്ഥിരമായും പൂര്‍ണ്ണമായും ആ ബില്‍ മരവിപ്പിക്കുക, അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയക്കുക. പാരാമിലിട്ടറി കമാന്‍ഡര്‍മാരെയും അഴിമതിക്കാരായ ഓഫീസര്‍മാരെയും തടവിലാക്കുക' എന്നിങ്ങനെയാണ് എവി10 സൈറ്റിന്റെ ഹോം പേജില്‍ അറിയിച്ചിരിക്കുന്ന ആവശ്യങ്ങള്‍. വിവാദ ബില്‍ മരവിപ്പിച്ചതോടെ, പോണ്‍ സൈറ്റുകള്‍ വീണ്ടും തുറന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com