ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി രാജകുമാരന് പങ്ക്; തെളിവുകളുണ്ടെന്ന് യുഎന്‍; അന്വേഷിക്കണം

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണത്തില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്വേഷിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധ
ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി രാജകുമാരന് പങ്ക്; തെളിവുകളുണ്ടെന്ന് യുഎന്‍; അന്വേഷിക്കണം

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണത്തില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്വേഷിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധ. മരണവുമായി ബന്ധപ്പെട്ട് രാജകുമാരന്റെ പങ്ക് വ്യക്തമാക്കുന്ന വിശ്വസനീയ തെളിവുകള്‍ ഉണ്ടെന്നും അവര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ മനുഷ്യാവകാശ വിദഗ്ധയായ അഗ്നസ് കല്ലാമര്‍ഡാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

മരണത്തില്‍ സൗദി അറേബ്യക്ക് ഉത്തരവാദിത്ത്വമുണ്ട്. രാജകുമാരന്‍ ഉള്‍പ്പെടെയുള്ള സൗദി ഉന്നതന്‍മാരുടെ ഇടപെടലുകള്‍ സംബന്ധിച്ച വ്യക്തമായ തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് നേരത്തെ സൗദി കോടതി രാജകുമാരനെതിരെ നടപടികളൊന്നും സ്വീകരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്ന തെളിവുകള്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

നേരത്തെ, സൗദി കോണ്‍സുലേറ്റിനുള്ളില്‍ നടന്ന സംഭവം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു സൗദിയുടെ നേരത്തെയുള്ള നിലപാട്. സൗദി ഭരണകൂടത്തിന്റെ വാദങ്ങള്‍ തെറ്റാണെന്നു വ്യക്തമാക്കി സൗദി- തുര്‍ക്കി സംയുക്ത അന്വേഷണ സംഘം തെളിവുകള്‍ ഹാജരാക്കിയതോടെ, കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

എന്നാല്‍ കൊലപാതകത്തില്‍ രാജകുമാരന്റെ പങ്ക് സംബന്ധിച്ച ആരോപണങ്ങളെല്ലാം സൗദി ഭരണകൂടം തള്ളിക്കളഞ്ഞിരുന്നു. ഈ വാദങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് യുഎന്‍ മനുഷ്യാവകാശ വിദഗ്ധ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com