ജര്‍മനിയില്‍ ബോംബ് സ്‌ഫോടനത്തില്‍ രൂപപ്പെട്ടത് ഭീമാകാരമായ കുഴി; പൊട്ടിയത് രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ്‌

സ്‌ഫോടനം നടക്കുന്ന സമയത്തെ ഇതിന്റെ തീവ്രത വ്യക്തമാക്കുന്ന ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ജര്‍മനിയില്‍ ബോംബ് സ്‌ഫോടനത്തില്‍ രൂപപ്പെട്ടത് ഭീമാകാരമായ കുഴി; പൊട്ടിയത് രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ്‌

ബെര്‍ലിന്‍: ജര്‍മനിയിലെ കൃഷിയിടത്തില്‍ ബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ രൂപപ്പെട്ടത് ഭീമാകാരമായ കുഴി. രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബാണ് ഇവിടെ പൊട്ടിയതെന്നാണ് നിഗമനം. പത്ത് മീറ്റര്‍ വ്യാസവും, നാല് മീറ്റര്‍ ആഴവുമുള്ള കുഴിയാണ് രൂപപ്പെട്ടത്. 

രണ്ടാം ലോക മഹായുദ്ധ കാലത്ത് കുഴിച്ചിട്ട ബോംബായിരിക്കാം പൊട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച അര്‍ധ രാത്രി സ്‌ഫോടനം നടന്നിരിക്കാം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കീലോമീറ്ററോളം വിസ്തീര്‍ണമുള്ള കൃഷിയിടമായതിനാല്‍ സ്‌ഫോടനത്തെ കുറിച്ചും കുഴി രൂപപ്പെട്ടതിനെ കുറിച്ചുമെല്ലാം ഞായറാഴ്ച ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്. 

സ്‌ഫോടനം നടക്കുന്ന സമയത്തെ ഇതിന്റെ തീവ്രത വ്യക്തമാക്കുന്ന ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടാം മഹായുദ്ധകാലത്ത് യുദ്ധവിമാനങ്ങളില്‍ നിന്ന് വര്‍ഷിച്ചവയുടെ കൂട്ടത്തിലെ 250കിഗ്രാം ബോംബായിരിക്കാം ഇപ്പോള്‍ പൊട്ടിത്തെറിച്ചത് എന്നും വിദഗ്ധര്‍ പറയുന്നു. നിര്‍വീര്യമാവാത്ത ബോംബുകള്‍ അടിക്കടി ജര്‍മനിയുടെ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തുന്നതിന് ഇടയിലാണ് ഇപ്പോഴുണ്ടായിരിക്കുന്ന സ്‌ഫോടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com