ഇറ്റലിയില്‍ സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീവെച്ചു; ബസിലുണ്ടായത് 51 കുട്ടികള്‍, അഭയാര്‍ഥി നയത്തില്‍ പ്രതിഷേധം കാരണം

ഇറ്റലിയുടെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് ആരോപണം
ഇറ്റലിയില്‍ സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീവെച്ചു; ബസിലുണ്ടായത് 51 കുട്ടികള്‍, അഭയാര്‍ഥി നയത്തില്‍ പ്രതിഷേധം കാരണം

റോം: ഇറ്റലിയില്‍ 51 വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി ഡ്രൈവര്‍ തീ കൊളുത്തി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ പടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. ഇറ്റലിയുടെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് ആരോപണം. 

സെനഗലില്‍ നിന്നുമുള്ള ഇറ്റാലിയന്‍ പൗരത്വമുള്ള നാല്‍പ്പത്തിയഞ്ചുകാരനായ ഡ്രൈവറാണ് സംഭവത്തിന് പിന്നില്‍. മിലാനി വയ്‌ലാറ്റി ഡി ക്രെമയിലെ സ്‌കൂളില്‍ നിന്നുമുള്ള കുട്ടികളെ ജിമ്മിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് പൊലീസിന് ഇടപെടല്‍ നടത്തുവാനായത്. 

കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിടുകയും ചെയ്തിരുന്നു. ഹൈവേയിലെ ബ്ലോക്കില്‍ കുരുങ്ങിയപ്പോള്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ച് തകര്‍ക്കുവാനും ഡ്രൈവര്‍ ശ്രമിച്ചു.ബസിന്റെ പിന്നിലെ ചില്ല് തകര്‍ത്താണ് പൊലീസ് അകത്ത് കടന്നത്. ഏതാനും കുട്ടികള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയും, നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com