ജെഫ് ബേസോസിന്റെ  ഫോണ്‍ സൗദി ചോര്‍ത്തി ? ഖഷോഗിയുടെ കൊലപാതകം പുറത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രഹസ്യവിവരങ്ങള്‍ ജെഫിന്റെ ഫോണിലുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരിക്കണം ഹാക്കിങ് നടത്തിയത്. എന്നാല്‍ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ സ
ജെഫ് ബേസോസിന്റെ  ഫോണ്‍ സൗദി ചോര്‍ത്തി ? ഖഷോഗിയുടെ കൊലപാതകം പുറത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആമസോണ്‍ തലവന്‍ ജെഫ് ബേസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തത് സൗദിയുടെ അറിവോടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രഹസ്യവിവരങ്ങള്‍ ജെഫിന്റെ ഫോണിലുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരിക്കണം ഹാക്കിങ് നടത്തിയത്. എന്നാല്‍ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ സംഭാഷണങ്ങളും ചിത്രങ്ങളും പരസ്യമാക്കി അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. ഇത്
സൗദി ഭരണകൂടത്തിന്റെ അറിവോടെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഗവിന്‍ ഡി ബക്കര്‍ പറയുന്നു. 

ഖഷോഗി ജോലി ചെയ്തിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് ജെഫ് നേരത്തേ ഏറ്റെടുത്തിരുന്നു. ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച പല നിര്‍ണായക വെളിപ്പെടുത്തലുകളും നടത്തിയതോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിങ്ടണ്‍ പോസ്റ്റിനെ എതിരാളിയായി പ്രഖ്യാപിച്ചതെന്നും തനിക്കെതിരെ ഇനിയും തെളിവുകള്‍ പുറത്ത് വരുമോ എന്നും അദ്ദേഹം സംശയിക്കുന്നതായും ഗവിന്‍ ആരോപിച്ചു. 

സൗദിയുടെ പങ്ക് പരസ്യമായി വെളിപ്പെടുത്തിയ ഗവിന്‍ പക്ഷേ ഏത് വിഭാഗമാണ് ചോര്‍ത്തലിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമാക്കിയില്ല. ജെഫിന്റെ ഫോണില്‍ നിന്നും ചോര്‍ത്തിയ ചിത്രങ്ങളും സംഭാഷണങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com