വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് അസാഞ്ജിന്റെ അഭിഭാഷകന്‍ നടത്തിയ ഖേദപ്രകടനം കോടതി തള്ളി
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ

ലണ്ടന്‍ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ലണ്ടന്‍ കോടതി ശിക്ഷ വിധിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്. 

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് അസാഞ്ജിന്റെ അഭിഭാഷകന്‍ നടത്തിയ ഖേദപ്രകടനം കോടതി തള്ളി. നിയമത്തെ മറികടക്കാന്‍ അസാഞ്ജ് മനപ്പൂര്‍വം ശ്രമിച്ചതായും ജഡ്ജി ഡെബോറ ടെയ്‌ലര്‍ പറഞ്ഞു. സ്വീഡന്‍ അസാഞ്ജിനെതിരെ ലൈംഗീകാരോപണകേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ജ് നിര്‍ബന്ധിതനായത്. 

ജാമ്യവ്യവസ്ഥ ലംഘിച്ച ജൂലിയന്‍ അസാഞ്ജ് 2012 മുതല്‍ ഏഴു വര്‍ഷത്തോളം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഇക്വഡോര്‍ രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില്‍ 11 നാണ് എംബസിയില്‍ നിന്നും അസാഞ്ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡന്‍ പിന്നീട് കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com