യുഎഇയില്‍ റംസാന്‍ മാസത്തിലെ ജോലിസമയത്തില്‍ ഇളവ്; സ്വകാര്യ മേഖലയ്ക്ക് ജോലിസമയം രണ്ട് മണിക്കൂര്‍ കുറയും

നോമ്പ് എടുക്കാത്ത വിഭാഗക്കാര്‍ക്കും ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും
യുഎഇയില്‍ റംസാന്‍ മാസത്തിലെ ജോലിസമയത്തില്‍ ഇളവ്; സ്വകാര്യ മേഖലയ്ക്ക് ജോലിസമയം രണ്ട് മണിക്കൂര്‍ കുറയും

ദുബായ്: റംസാന്‍ മാസത്തിലെ യുഎഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ജോലിസമയം പ്രഖ്യാപിച്ചു. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും ഗവണ്‍മെന്റ് വകുപ്പുകളും, സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുക. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. 

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലിസമയം രണ്ട് മണിക്കൂര്‍ കുറയും. നോമ്പ് എടുക്കാത്ത വിഭാഗക്കാര്‍ക്കും ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും. എന്നാല്‍ അധിക സമയം ആവശ്യമുള്ള ജോലികള്‍ക്ക് ഈ സമയക്രമം ബാധകമല്ല. 

റംസാന്‍ മാസത്തിലെ ജോലി സമയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് നല്‍കിയില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നടപടി ഉണ്ടാവുമെന്നും മാനവവിഭവ ശേഷി സ്വദേശി വത്കര മന്ത്രാലയം വ്യക്തമാക്കുന്നു. ജോലി സമയത്തിലെ ഇളവ് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com