ഉത്തരകൊറിയ വീണ്ടും ആണവായുധം പരീക്ഷിച്ചു; ആരോപണവുമായി ദക്ഷിണകൊറിയ 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം
ഉത്തരകൊറിയ വീണ്ടും ആണവായുധം പരീക്ഷിച്ചു; ആരോപണവുമായി ദക്ഷിണകൊറിയ 

പ്യോംഗ്യാങ്; ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയെന്ന് ദക്ഷിണകൊറിയ. ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത് എന്നാണ് സൂചന. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം. കൂടിക്കാഴ്ച പരാജയമായിരുന്നു. ഇതിന് മുന്‍പും ഹ്രസ്വ ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇനി മുതല്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഉത്തരകൊറിയയില്‍ ആണവആയുധ പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com