ബാ​ഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐഎസ് ;  അ​ബു ഇ​ബ്രാ​ഹിം അ​ൽ ഹാ​ഷി​മി പുതിയ തലവൻ

ഭീ​ക​ര​സം​ഘ​ട​ന​യു​ടെ വ​ക്താ​വ് അ​ബു അ​ൽ ഹ​സ​ൻ അ​ൽ മു​ഹാ​ജി​റും കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​എ​സ് സ്ഥി​രീ​ക​രി​ച്ചു
ബാ​ഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐഎസ് ;  അ​ബു ഇ​ബ്രാ​ഹിം അ​ൽ ഹാ​ഷി​മി പുതിയ തലവൻ

ബെ​യ്‌​റൂ​ട്ട്: അമേരിക്കൻ ആക്രമണത്തിൽ തലവൻ  അ​ബു​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​ മരിച്ചതായി ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) സ്ഥി​രീ​ക​രി​ച്ചു. പലതവണ മരിച്ചതായി വാർത്തകൽ വന്ന ബാ​ഗ്ദാദിയുടെ മരണം ഇതാദ്യമായാണ് ഐ​എ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പു​തി​യ നേ​താ​വാ​യി അ​ബു ഇ​ബ്രാ​ഹിം അ​ൽ ഹാ​ഷി​മി അ​ൽ ഖു​റേ​ഷി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഐ​എ​സ് പു​റത്തി​റ​ക്കി​യ ഓ​ഡി​യോ സന്ദേശത്തിൽ അറിയിച്ചു.

ടെ​ലി​ഗ്രാ​മി​ലൂ​ടെ​യാ​ണ്  ഐഎസ് സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ വ​ക്താ​വ് അ​ബു അ​ൽ ഹ​സ​ൻ അ​ൽ മു​ഹാ​ജി​റും കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​എ​സ് സ്ഥി​രീ​ക​രി​ച്ചു. ബാ​ഗ്ദാ​ദി​ക്കാ​യി ന​ട​ത്തി​യ റെ​യ്ഡി​നു ശേ​ഷം യു​എ​സും സി​റി​യ​ൻ കു​ർ​ദി​ഷ് സൈ​ന്യ​വും ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ബു അ​ൽ ഹ​സ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

പുതിയ നേതാവിനെക്കുറിച്ച് ഐഎസിന് പുറത്ത് കൂടുതൽ വിവരങ്ങൾ അറിയില്ല. പു​തി​യ നേ​താ​വി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നും ഐ​എ​സ് ത‍​യാ​റാ​യി​ല്ല. ഐ​എ​സി​ലെ പ്ര​മു​ഖ​നാ​യ നേ​താ​വാ​ണെ​ന്ന് മാ​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട വി​വ​രം. ഹാഷിമിയെ ഐഎസിന്റെ പുതിയ വക്താവ് അമീർ ഓഫ് ബിലീവേഴ്സ്, ഖലീഫ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com