അശ്ലീല സൈറ്റുകളിലെ സന്ദര്‍ശകര്‍ക്ക് വന്‍ തിരിച്ചടി ; ക്യാംഗേള്‍സ് പോണ്‍ വെബിലെ വിവരങ്ങള്‍ ചോര്‍ന്നു ; ഇന്ത്യാക്കാര്‍ അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ പുറത്ത്

ഉപയോക്താക്കളുടെ മാത്രമല്ല, 'ക്യാംഗേള്‍സിന്റെയും' (ലൈവായി രംഗത്തു വരുന്ന പെണ്‍കുട്ടികള്‍) വ്യക്തിപരമായ വിവരങ്ങളും പുറത്തായിട്ടുണ്ട്
അശ്ലീല സൈറ്റുകളിലെ സന്ദര്‍ശകര്‍ക്ക് വന്‍ തിരിച്ചടി ; ക്യാംഗേള്‍സ് പോണ്‍ വെബിലെ വിവരങ്ങള്‍ ചോര്‍ന്നു ; ഇന്ത്യാക്കാര്‍ അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ പുറത്ത്

മുന്‍നിര പോണ്‍ വെബ് സൈറ്റുകള്‍ നടത്തുന്ന, വെബ്ക്യാമുകളിലൂടെ അശ്ലീല പ്രകടനങ്ങള്‍ ലൈവ് ആയി കണ്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പുറത്ത്. ഉപയോക്താക്കളുടെ ലോഗ്ഇന്‍ വിശദാംശങ്ങള്‍ മുതല്‍ അവര്‍ അയച്ച സന്ദേശങ്ങള്‍ അടക്കമാണ് പുറത്തായത്. ബാക്എന്‍ഡ് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ തുറന്നിട്ടതാണ് വെബ്‌സൈറ്റുകള്‍ക്ക് വിനയായത് എന്നാണ് വിവരം. പോണ്‍ നടിമാരുടെയും നടന്‍മാരുടെയും വിവരങ്ങള്‍ വരെ ചോര്‍ന്നിട്ടുണ്ട്.

ബാഴ്‌സലോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിറ്റിഎസ് മീഡിയയുടെ കീഴിലുള്ള അമച്വര്‍.ടിവി, വെബ്ക്യാംപോര്‍ണോ എക്‌സ്എക്‌സ്എക്‌സ്.നെറ്റ്, പ്ലെയ്‌സര്‍ക്യാംസ്.കോം തുടങ്ങിയ പല വെബ്‌സൈറ്റുകളുടെയും സന്ദര്‍ശകരെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സ്‌പെയിനിലെയും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുമാണ് സന്ദര്‍ശകരില്‍ ഏറിയകൂറും. അതേസമയം  ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യ അടക്കം മറ്റു രാജ്യക്കാരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ട്രാഫിക് റാങ്കിങ്ങില്‍ ഏറെ മുന്നിലാണ് അമച്വര്‍.ടിവി.

പുറത്തുവിട്ട ഡേറ്റയില്‍ സന്ദര്‍ശകരുടെ ദൈനംദിന പ്രവൃത്തികള്‍ വ്യക്തമാണ്. യൂസര്‍ എപ്പോള്‍ ലോഗ്ഇന്‍ ചെയ്തു, അയാള്‍ ഏതു യൂസര്‍ ഏജന്റാണ് ഉപയോഗിച്ചത്, അയാളുടെ ഐപി അഡ്രസ് എന്താണ് തുടങ്ങിയ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും അവര്‍ക്ക് ലഭിച്ചരിക്കുന്ന പ്രമോഷണല്‍ ഇമെയിലുകളും എല്ലാം തുറന്നിട്ടിരിക്കുകയാണ്. വെബ്‌സൈറ്റുകള്‍ ഇവയൊന്നും എന്‍ക്രിപ്റ്റ് ചെയ്യാതെ, സാധാരണ ടെക്സ്റ്റായി സൂക്ഷിച്ചതാണ് വിനയായത്. പുറത്തുവന്ന ഡേറ്റയില്‍ ഒരാള്‍ ഏതുതരം വിഡിയോയാണ് കണ്ടത് എന്നതടക്കമുള്ള വിശാദംശങ്ങളുണ്ട്.

ഉപയോക്താക്കളുടെ മാത്രമല്ല, 'ക്യാംഗേള്‍സിന്റെയും' (ലൈവായി രംഗത്തു വരുന്ന പെണ്‍കുട്ടികള്‍) വ്യക്തിപരമായ വിവരങ്ങളും പുറത്തായി എന്നാണ്  റിപ്പോര്‍ട്ടുകള്‍. കണ്ടിഷന്‍:ബ്ലാക് (Condition:Black) എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് തുറന്നു കിടന്ന ഡേറ്റ കണ്ടെത്തിയത്. ഇതൊരു ഗുരുതര പിഴവാണെന്ന് സ്ഥാപനത്തിന്റെ സ്ഥാപകന്‍ ജോണ്‍ വെതിങ്ടണ്‍ പറഞ്ഞു. അതേസമയം ഇത്തരം ചോര്‍ച്ച നടന്നിട്ടില്ലെന്നാണ് വിറ്റിഎസ് മീഡിയ വക്താവ് ആവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com