തടാകത്തില്‍ കുളിച്ചു; യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വിര മുട്ടിയിട്ട് പെരുകി

മൂത്രമൊഴിക്കാന്‍ പോലും സാധിക്കാതായി. ഇതോടെ വിദഗ്ധപരിശോധനയ്ക്ക് വിധേയനായി
തടാകത്തില്‍ കുളിച്ചു; യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വിര മുട്ടിയിട്ട് പെരുകി


യാത്ര പോകാന്‍ ഇഷ്ടാപ്പെടാത്തവരായി ആരുണ്ട്. എന്നാല്‍ ചിലര്‍ക്ക് ചില യാത്രകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. യുകെ സ്വദേശിയായ ജെയിംസ് മിഖായേല്‍ എന്ന 32കാരന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയന്‍ യാത്ര. എന്നാല്‍ യാത്രകഴിഞ്ഞെത്തിയ ജെയിംസിനെ കാത്തിരുന്നത് നരകതുല്യമായ അനുഭവമായിരുന്നു.

സാംബിയ മുതല്‍ സിംബാബ്‌വെ വരെയായിരുന്നു സ്വപ്നയാത്ര. അഞ്ചാംദിവസം ജെയിംസും സംഘവും മാലവി താടകക്കരയിലെത്തി. യാത്രക്ഷീണമകറ്റാന്‍ തടാകത്തിലിറങ്ങി കുളിക്കുകയും ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷം ജെയിംസിന് വല്ലാത്ത തളര്‍ച്ച തോന്നി. പടികള്‍ പോലും കയറാന്‍ പറ്റാത്ത വിധം കാലുകള്‍ തളര്‍ന്നു. പരിശോധിച്ചപ്പോള്‍ നടുവിന് അണുബാധയുണ്ടെന്ന് കണ്ടെത്തി.

അതിനുള്ള മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഏകദേശം ആറുമാസക്കാലത്തോളം ഇങ്ങനെ പോയി. വീണ്ടും പരിശോധന നടത്തിയപ്പോള്‍ എക്‌സറെ എടുക്കാന്‍ നിര്‍ദേശിച്ചു. എക്‌സറെയില്‍ വിരയുടെ സാന്നിധ്യം കണ്ടെത്തി. വിരപോകാനുള്ള മരുന്നുകള്‍ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ജെയിംസ് വീല്‍ചെയറിലേക്ക് ജീവിതം തളച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാതായി. ഇതോടെ വിദഗ്ധപരിശോധനയ്ക്ക് വിധേയനായി. പരിശോധനയില്‍ യുവാവിന്റെ ജനനേന്ദ്രിയത്തിനുള്ളില്‍ വിരകള്‍ മുട്ടയിട്ട് പെരുകിയതായി കണ്ടെത്തി. ഇവയെ നീക്കം ചെയ്ത ശേഷമാണ് ജെയിംസിന്റെ വേദനയ്ക്ക് പരിഹാരമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com