ബന്ധം തെളിയിക്കേണ്ട, വിദേശികളായ പുരുഷനും സ്ത്രീയ്ക്കും ഇനി ഹോട്ടലില്‍ റൂം കിട്ടും; പുതിയ മാറ്റങ്ങളുമായി സൗദി

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സൗദി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്
ബന്ധം തെളിയിക്കേണ്ട, വിദേശികളായ പുരുഷനും സ്ത്രീയ്ക്കും ഇനി ഹോട്ടലില്‍ റൂം കിട്ടും; പുതിയ മാറ്റങ്ങളുമായി സൗദി

റിയാദ്‌; ബന്ധം തെളിയിക്കാതെ തന്നെ ഇനി മുതല്‍ വിദേശികളായ പുരുഷനും സ്ത്രീയ്ക്കും സൗദി അറേബ്യയില്‍ ഒരുമിച്ച് ഹോട്ടല്‍ റൂം എടുക്കാം. കൂടാതെ സൗദി സ്വദേശികള്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹോട്ടലില്‍ റൂം എടുക്കാനും സാധിക്കും. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സൗദി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

വിദേശിയരെ ആകര്‍ഷിക്കാനും സ്ത്രീകളുടെ യാത്ര എളുപ്പമാക്കാനും വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അവിവാഹിതരായ സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ സൗദിയില്‍ വിലക്കുണ്ട്. അതിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ മാത്രമേ സൗദിയിലെ ഹോട്ടലുകളില്‍ മുറി ലഭിക്കുമായിരുന്നുള്ളൂ. അവിവാഹിതരായ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് എത്തുന്നതിന് ഇത് തടസമാകുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. എന്നാല്‍ സൗദി പൗരന്മാര്‍ക്ക് ഇത് ബാധകമല്ല. ഫാമിലി ഐഡി പ്രൂഫ് കാണിച്ചാല്‍ മാത്രമേ അവര്‍ക്ക് മുറി ലഭിക്കുകയൊള്ളൂവെന്നും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വ്യക്തമാക്കി.

ഓയിലില്‍ നിന്നല്ലാതെയുള്ള രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ടൂറിസം മേഖലയില്‍ തടസം സൃഷ്ടിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തിയത്. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറക്കുന്ന ബുര്‍ഖ ധരിക്കണമെന്ന നിയമവും എടുത്തുകളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com