ലിഥിയം അയേണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന് രസതന്ത്ര നൊബേല്‍; പുരസ്‌കാരം പങ്കിട്ടത് മൂന്നു പേര്‍

ലിഥിയം അയേണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന് രസതന്ത്ര നൊബേല്‍; പുരസ്‌കാരം പങ്കിട്ടത് മൂന്നു പേര്‍
നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം
നൊബേല്‍ സമിതി ട്വീറ്റ് ചെയ്ത ചിത്രം

സ്റ്റോക്‌ഹോം: ലിഥിയം അയേണ്‍ ബാറ്ററി കണ്ടുപിടിച്ച മൂന്നു പേര്‍ക്ക് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം. ജോണ്‍ ബി ഗൂഡ് ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യയോഷിനോ എന്നിവര്‍ക്കാണ് ബഹുമതി.

മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതായി നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ഫോസില്‍ ഇന്ധനങ്ങളില്‍നിന്നു മുക്തമായ, വയര്‍ലെസ് സമൂഹത്തിനാണ് ലിഥിയം അയേണ്‍ ബാറ്ററിയുെട കണ്ടുപിടിത്തത്തിലൂടെ ഇവര്‍ അടിത്തറ പാകിയതെന്ന് കമ്മിറ്റി പറഞ്ഞു.

ഡിസംബര്‍ പത്തിന് സ്‌റ്റോക്‌ഹോമിലാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 90 ലക്ഷം ക്രോണറും സ്വര്‍ണ മെഡലും ഡിപ്ലോമയുമാണ് പുരസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com