പതിനേഴുകാരനുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധം; കണക്ക് ടീച്ചര്‍ അറസ്റ്റില്‍; കുടുക്കിയത് സെല്‍ഫോണ്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍
പതിനേഴുകാരനുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധം; കണക്ക് ടീച്ചര്‍ അറസ്റ്റില്‍; കുടുക്കിയത് സെല്‍ഫോണ്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ മാക്ഫര്‍ലാന്റ് സ്‌കൂളിലെ അധ്യാപികായ എല്‍വിയ ഗോണ്‍സാലസാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക താത്പര്യത്തോടെ സമീപിച്ചു എന്നീ കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് കുട്ടികളുടെ സെല്‍ഫോണുകള്‍ കണ്ട് കെട്ടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയുടെ വഴിവിട്ട ബന്ധം പുറത്തറിഞ്ഞത്.

ഒരു വിദ്യാര്‍ഥിയുടെ സെല്‍ഫോണിലെ ടെക്‌സ്റ്റ് മേസേജുകളില്‍ എല്‍വിയയുടെ പേരിലുള്ള സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍വിയ സ്‌കൂളിലെ അധ്യാപികയാണെന്ന് കുട്ടി അധികൃതരോട് തുറന്നു പറഞ്ഞു. ഓഗസ്റ്റ് അവസാനം മുതല്‍ അധ്യാപികയുമായി തുടര്‍ച്ചയായി  ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വിദ്യാര്‍ഥി മൊഴി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com