ആണവായുധം പാകിസ്ഥാന്‍ ആദ്യം ഉപയോഗിക്കില്ല; ഇമ്രാന്‍ ഖാന്‍

ആണവായുധം പാകിസ്ഥാന്‍ ആദ്യം ഉപയോഗിക്കില്ലെന്ന പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ആണവായുധം പാകിസ്ഥാന്‍ ആദ്യം ഉപയോഗിക്കില്ല; ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു. പ്രകോപനപരമായ പ്രസ്താവനകളുമായി പാകിസ്ഥാന്‍ നിരന്തരം രംഗത്തുണ്ടിപ്പോള്‍. ആണവായുധം പാകിസ്ഥാന്‍ ആദ്യം ഉപയോഗിക്കില്ലെന്ന പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

ഇരു രാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും. അതിനാല്‍ ആദ്യമായി ആണവായുധം തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഖാന്‍ വ്യക്തമാക്കി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പാകിസ്താന്‍ തരംതാഴ്ത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ അവര്‍ പുറത്താക്കുകയും ചെയ്തു. ഇതിനു പിന്നാലെ കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവര്‍ യുഎന്‍ രക്ഷാ സമിതിയെ സമീപിച്ചു. എന്നാല്‍ അവിടെയും പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനാണ് രക്ഷാ സമിതിയില്‍ സ്വീകാര്യത ലഭിച്ചത്. 

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ നയത്തില്‍ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com