ഞങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ല; ഇമ്രാന്‍ ഖാന്‍

തങ്ങള്‍ ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (ഫയല്‍)
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (ഫയല്‍)

ഇസ്‌ലാമബാദ്: തങ്ങള്‍ ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം അവയില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. 

ഞങ്ങള്‍ രണ്ടുപേരും ആണവായുധങ്ങള്‍ ഉള്ള രാജ്യങ്ങളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ലോകം അപകടത്തിലാകും. നമ്മുടെ ഭാഗത്ത് നിന്ന് ആദ്യം അതുണ്ടാകില്ല- പാകിസ്ഥാനില്‍ സിഖ് വിഭാഗത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇമ്രാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള അണുയധങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് പാക് റയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഉന്നംവയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള 125250ഗ്രാം ആറ്റം ബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാകിസ്ഥാന്‍ മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. നേരത്തെ, ഇന്ത്യയുടെ ആദ്യം പ്രയോഗിക്കില്ല എന്ന ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com