ദുരാത്മാക്കളെ പേടി; സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഹാരിപോട്ടര്‍ പുറത്ത്

വായനക്കാരായ കുട്ടികളെ ദുരാത്മാക്കള്‍ സ്വാധീനിക്കുമെന്ന ഭയത്താല്‍ ലൈബ്രറിയില്‍ നിന്ന് ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്  സെന്റ് എഡ്വാര്‍ഡ് കാത്തലിക് സ്‌കൂള്‍
ദുരാത്മാക്കളെ പേടി; സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഹാരിപോട്ടര്‍ പുറത്ത്

ന്യൂയോര്‍ക്ക്: കുട്ടികളെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകങ്ങളാണ് ഹാരിപോട്ടര്‍ പരമ്പരയില്‍ പുറത്തിറങ്ങിയവ. ഇവ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചു എന്ന് കേട്ടാല്‍ ഒരു ഞെട്ടല്‍ ഉണ്ടാകാം. അമേരിക്കയിലെ ഒരു സ്‌കൂളില്‍ ഇത് സംഭവിച്ചിരിക്കുകയാണ്. 

വായനക്കാരായ കുട്ടികളെ ദുരാത്മാക്കള്‍ സ്വാധീനിക്കുമെന്ന ഭയത്താല്‍ ലൈബ്രറിയില്‍ നിന്ന് ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ് ടെന്നസിയിലെ സെന്റ് എഡ്വാര്‍ഡ് കാത്തലിക് സ്‌കൂള്‍.റോമിലേയും അമേരിക്കയിലെയും മന്ത്രവാദികളോട് ആലോചിച്ച ശേഷമാണ് നടപടിയെന്ന് സ്‌കൂള്‍ പുരോഹിതന്‍ വ്യക്തമാക്കി. 

ഹാരിപോട്ടര്‍ പുസ്തകം പറയുന്നത് മാന്ത്രിക കഥകളാണ്. ഇവ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. എന്നാല്‍ പുസ്തകങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ശാപങ്ങളും മന്ത്രങ്ങളും യഥാര്‍ത്ഥ ശാപങ്ങളും മന്ത്രങ്ങളുമാണ്. ഒരു വ്യക്തി അത് വായിക്കുമ്പോള്‍ വായനക്കാരനറിയാതെ ദുരാത്മാക്കളുടെ സാന്നിധ്യമുണ്ടാകാന്‍ ഇടയുണ്ടെന്നാണ് പുരോഹിതന്റെ വാദം. 

ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പരിഭാഷ നടത്തിയിട്ടുള്ളതും വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് ഹാരിപോട്ടര്‍. ജെ.കെ. റൗളിങ് എന്ന ഇംഗ്ലീഷ് എഴുത്തുകാരി തുറന്നുവിട്ട മാന്ത്രിക കഥകളുടെ അത്ഭുത ലോകം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഹൃദയങ്ങളാണ് ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com