ആക്രമണവും സമാധാന ചര്‍ച്ചയും ഒരുമിച്ച് വേണ്ട ; താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും ട്രംപ് പിന്മാറി

താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി
ആക്രമണവും സമാധാന ചര്‍ച്ചയും ഒരുമിച്ച് വേണ്ട ; താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും ട്രംപ് പിന്മാറി

വാഷിങ്ടണ്‍: താലിബാനുമായി  സമാധാന ചര്‍ച്ചയ്ക്കില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാന്‍ നേതാക്കളുമായി ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന രഹസ്യ  ചര്‍ച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് ട്രംപ് താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. എന്നാല്‍ താലിബാന്‍ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനില്ലെന്ന് ട്രംപ് അറിയിച്ചു. താലിബാന് പുറമെ അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്തിവരികയായിരുന്നു ട്രംപ്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും താലിബാന്‍ ഭീകരാക്രമണം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com