ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്ക

അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം
ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്ക

ല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹംസ കൊല്ലപ്പെട്ടത്. 

അല്‍ ഖ്വയിദയുടെ ഭാവി തലവനായി കരുതപ്പെടുന്ന വ്യക്തിയാണ് ഹംസ. അഫ്ഗാന്‍-പാകിസ്ഥാന്‍ മേഖലയില്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന ഭീകരനാണ് ഹംസ. 

നേരത്തെ, അമേരിക്കന്‍ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹംസ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യുഎസ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com