നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി, സുരക്ഷ ശക്തമാക്കി

നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി, സുരക്ഷ ശക്തമാക്കി

ക്ഷേത്രത്തിന് സമീപത്തായി ഒഴുകുന്ന ബഗ്മതി നദിക്കരയിലെ വനത്തിലാണ് ബോംബുകളിലൊന്ന് കണ്ടെത്തിയത്

കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെ പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 

ക്ഷേത്ര കവാടത്തിലും, നദിക്കരയിലുമായാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ഇവ രണ്ടും നിര്‍വീര്യമാക്കി. ക്ഷേത്രത്തില്‍ ബോംബ് വെച്ചതിന് പിന്നിലുള്ളവരെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ബോംബ് കണ്ടെത്തിയതിന് പിന്നാലെ ക്ഷേത്രം അടച്ചു. 

ക്ഷേത്രത്തിന് സമീപത്തായി ഒഴുകുന്ന ബഗ്മതി നദിക്കരയിലെ വനത്തിലാണ് ബോംബുകളിലൊന്ന് കണ്ടെത്തിയത്. ക്ഷേത്രം അടച്ചെങ്കിലും ചടങ്ങുകളുമായി ഭാഗമായി ബാഗ്മതി നദിക്കരയില്‍ ദിവസേന നടക്കുന്ന ആരതി ചടങ്ങുകള്‍ മുടങ്ങിയില്ല. ബോംബ് കണ്ടെത്തിയതിന് പിന്നാലെ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. 

പ്രശസ്ത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഇവിടേക്ക് വര്‍ഷം തോറും നിരവധി വിദേശികളാണ് എത്താറുള്ളത്. കാഠ്മണ്ഡുവിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ക്ഷേത്രമായ ഇവിടം നേപ്പാളിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com