'ഹൗഡി മോദി' ക്ക് ആവേശകരമായ തുടക്കം; സുഹൃത്തിനൊപ്പം വേദി പങ്കിടാൻ പോകുന്നുവെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ അഭിസംബോധന ചെയ്യുന്ന 'ഹൗഡി മോദി' പരിപാടിക്ക് വര്‍ണാഭമായ കലാപരിപാടികളോടെ തുടക്കം
'ഹൗഡി മോദി' ക്ക് ആവേശകരമായ തുടക്കം; സുഹൃത്തിനൊപ്പം വേദി പങ്കിടാൻ പോകുന്നുവെന്ന് ട്രംപ്

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ അഭിസംബോധന ചെയ്യുന്ന 'ഹൗഡി മോദി' പരിപാടിക്ക് വര്‍ണാഭമായ കലാപരിപാടികളോടെ തുടക്കം. അര ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ചടങ്ങ് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. 

ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. എന്‍ആര്‍ജി സ്‌റ്റേഡിയിത്തിലെ സീറ്റുകള്‍ പരിപാടിക്ക് തൊട്ടു മുന്‍പ് തന്നെ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞിരുന്നു. ഒരു രാഷ്ട്ര നേതാവിന് വേണ്ടി സമീപ കാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി. 

സുഹൃത്ത് മോദിക്കൊപ്പം വേദി പങ്കിടാന്‍ പോകുന്നതായി പരിപാടിക്കെത്തും മുന്‍പ് ട്രംപ് ട്വീറ്റ് ചെയ്തു. ഹൂസ്റ്റണിലേത് മഹത്തായ ദിനമാണെന്ന് മോദി പറഞ്ഞു. 

ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും സെനറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com