യുഎന്നില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍ ; മോദിയും ഇമ്രാനും പ്രസംഗിക്കും

യുഎന്നില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍ ; മോദിയും ഇമ്രാനും പ്രസംഗിക്കും

കശ്മീര്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിനാകും യുഎന്‍ പൊതുസഭ സാക്ഷ്യം വഹിക്കുക

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സംസാരിക്കും. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികനാണ് ഇമ്രാന്‍ ഖാന്‍. 

കശ്മീര്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിനാകും യുഎന്‍ പൊതുസഭ ഇന്ന് സാക്ഷ്യം വഹിക്കുക. ജമ്മുകശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. പകരം ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. 

അതേസമയം കാശ്മീര്‍ വിഷയം ഉയര്‍ത്തിയാകും ഇമ്രാന്‍ ഖാന്റെ പ്രസംഗം. കശ്മീരിലെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതും, സംസ്ഥാനത്തെ മനുഷ്യാവകാശങ്ങള്‍ മോദി സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും ഇമ്രാന്‍ യുഎന്നില്‍ വാദിക്കും. 

പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അരാംകോ റിഫൈനറി ആക്രമണത്തിന് പിന്നാലെ, സൗദി അറേബ്യയും അമേരിക്കയുമെല്ലാം ഇറാനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ മോദി റൂഹാനി കൂടിക്കാഴ്ചയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com