വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 
വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

ന്ദ്രയാന്‍ രണ്ടിന്റെ ചാന്ദ്ര പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാവാമെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കാര്യങ്ങള്‍ക്കു വ്യക്തത വരുമെന്നാണ് കരുതുന്നത്. 

വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിലെ പിഴവാണ് പ്രവര്‍ത്തനം തകരാറാകാന്‍ ഇടവച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഉദ്ദേശിച്ച സൈറ്റില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് വിക്രം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ലാന്‍ഡിങ് ഏരിയ ചിത്രീകരിക്കുമ്പോള്‍ സന്ധ്യയായിയിരുന്നു, ഇതിനാല്‍ വലിയ നിഴലുകള്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാന്‍ഡര്‍ നിഴലില്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ എല്‍ആര്‍ഒ സൈറ്റിലൂടെ കടന്നുപോകുമ്പോള്‍ ലാന്‍ഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ വെളിച്ചം അനുകൂലമായിരിക്കുമെന്ന് നാസ വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com