ബോറിസ് ജോൺസനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോ​ഗ്യനില തൃപ്തികരം

ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നിന്ന് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി
ബോറിസ് ജോൺസനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോ​ഗ്യനില തൃപ്തികരം

ലണ്ടൻ; കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടു.  ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നിന്ന് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ ആരോ​ഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ബോ​റി​സ് ജോ​ൺ​സ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന​തി​നാ​ൽ അ​മ്പ​ത്ത​ഞ്ചു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ങ്ക​ളാ​ഴ്ച രാ​ത്രിയോടെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​. ആരോ​ഗ്യനില മെച്ചപ്പെട്ടതോടെയാണ് വ്യാഴാഴ്ച വാർഡിലേക്ക് മാറ്റിയത്. 

മാ​ർ​ച്ച് 27 നാ​ണു ബോ​റി​സ് ജോ​ൺ​സ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​നു​ശേ​ഷം ഒ​രാ​ഴ്ച ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും പ​നി​യും ചു​മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ർ​ന്ന​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി കാ​രി സി​മ​ണ്ട്സി​നെ നേ​ര​ത്തെ​ത​ന്നെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റ്റി താ​മ​സി​പ്പി​ച്ചി​രു​ന്നു.  പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ൾ താ​ത്കാ​ലി​ക​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡൊ​മി​നി​ക് റാ​ബാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com