പേടിപ്പിച്ച്‌ വീട്ടിലിരുത്താന്‍ പ്രേതങ്ങളെ ഇറക്കി, പ്രേതങ്ങളെ കാണാന്‍ ആള്‍ക്കൂട്ടം തെരുവില്‍

ഇന്തോനേഷ്യക്കാരുടെ ഐതിഹ്യപ്രകാരം മരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്നവരാണ്‌ പോക്കോങ്‌
പേടിപ്പിച്ച്‌ വീട്ടിലിരുത്താന്‍ പ്രേതങ്ങളെ ഇറക്കി, പ്രേതങ്ങളെ കാണാന്‍ ആള്‍ക്കൂട്ടം തെരുവില്‍

ജക്കാര്‍ത്ത: ക്വാറന്റീന്‍ പാലിക്കാന്‍ തയ്യാറാകാത്ത ആളുകളെ പേടിപ്പിട്ട്‌ വീട്ടിലിരുത്താനായി വ്യത്യസ്‌തമായൊരു ബുദ്ധി പ്രയോഗിക്കുകയായിരുന്നു ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലൊന്ന്‌. ഇതിനായി അവര്‍ കൊണ്ടുവന്നത്‌ പ്രേതങ്ങളെ. പ്രേത വോളന്റിയര്‍മാരെ ഇറക്കി ക്വാറന്റൈന്‍ ഫലപ്രദമാക്കാനാണ്‌ ജാവാ ദ്വീപിലെ കെപു ഗ്രാമം ശ്രമിച്ചത്‌.

പോക്കോങ്‌ പ്രതരൂപങ്ങളായാണ്‌ ഇവര്‍ വേഷം കെട്ടിയത്‌. ഇന്തോനേഷ്യക്കാരുടെ ഐതിഹ്യപ്രകാരം മരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്നവരാണ്‌ പോക്കോങ്‌. ആളുകളെ പേടിപ്പിച്ച്‌ വീട്ടിലിരുത്തുകയായിരുന്നു ലക്ഷ്യമെങ്കിലും വിപരീത ഫലമാണ്‌ ഉണ്ടായത്‌. പ്രേതങ്ങളെ കാണുവാന്‍ ആളുകള്‍ കൂട്ടത്തോടെ വീടുകള്‍ക്ക്‌ പുറത്തിറങ്ങി.

ജനങ്ങള്‍ കോവിഡിന്റെ തീവ്രതയെ കുറിച്ച്‌ ബോധവാന്മാരല്ലെന്നും, വീട്ടിലിരിക്കണം എന്ന നിര്‍ദേശത്തെ അവര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും കെപു ഗ്രാമത്തലവന്‍ പറഞ്ഞു. വോളന്റിയര്‍മാര്‍ പ്രേതരൂപത്തില്‍ നിരത്തുകളിലിരിക്കുന്ന ചിത്രം റോയ്‌ട്ടേഴ്‌സ്‌ പങ്കുവെച്ചു.

ഇന്തോനേഷ്യയില്‍ കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌ത കോവിഡ്‌ കേസുകളുടെ എണ്ണം 4500 പിന്നിട്ടു. 400 പേര്‍ മരിക്കുകയും ചെയ്‌തു. എന്നാല്‍ കോവിഡ്‌ ബാധിച്ചവരുടേയും മരിച്ചവരുടേയും എണ്ണം ഇവിടെ ഇതിനേക്കാള്‍ വലുതാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com