'ലോകം ഒന്നിച്ചു നില്‍ക്കേണ്ട സമയം' ; ട്രംപിനെ വിമര്‍ശിച്ച് യു എന്‍

വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്ന്  ഗുട്ടെറസ്
'ലോകം ഒന്നിച്ചു നില്‍ക്കേണ്ട സമയം' ; ട്രംപിനെ വിമര്‍ശിച്ച് യു എന്‍

ന്യൂയോര്‍ക്ക് : ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത് ശരിയായ നടപടിയല്ല. ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ഇത്തരം സമീപനം കൈക്കൊള്ളേണ്ട സമയമല്ല ഇതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ് അഭിപ്രായപ്പെട്ടു.

വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്ന്  ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായതിനാൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് കൂട്ടിചേർത്തു.

ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് പ്രസ്താവിച്ചത്.  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​സ്ഥാ​ന ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വീ​ഴ്ച്ച വ​രു​ത്തി​യെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നു​ശേ​ഷം യു​എ​ൻ സം​ഘ​ട​ന അ​ത് തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും മൂ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. അ​തി​ന് ഉ​ത്ത​ര​വാ​ദി​ത്തം പ​റ​യേ​ണ്ട​താ​ണെ​ന്നും ട്രംപ് പ​റ​ഞ്ഞു. ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും.

കോ​വി​ഡ് ഭീ​തി​യു​ടെ കാ​ല​ത്തും ചൈ​ന​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​ഘ​ട​ന​യു​ടെ​തെ​ന്ന് ട്രം​പ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന രാജ്യമായ അമേരിക്ക കഴിഞ്ഞ വർഷം 400 മില്യൻ ഡോളറാണ് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com