കിം ജോങ് ഉൻ ആരോ​ഗ്യവാൻ? സിറിയൻ പ്രസിഡന്റിന് നന്ദിയറിയിച്ച് സന്ദേശമയച്ചു

കിം ജോങ് ഉൻ ആരോ​ഗ്യവാൻ? സിറിയൻ പ്രസിഡന്റിന് നന്ദിയറിയിച്ച് സന്ദേശമയച്ചു
കിം ജോങ് ഉൻ ആരോ​ഗ്യവാൻ? സിറിയൻ പ്രസിഡന്റിന് നന്ദിയറിയിച്ച് സന്ദേശമയച്ചു

പ്യോങ്‌യാങ്‌: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോ​ഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കെ, കിം സിറിയൻ പ്രസിഡന്റിന് സന്ദേശമയച്ചതായി റിപ്പോർട്ടുകൾ. ഉത്തരകെറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 

കിമ്മിന്റെ മുത്തച്ഛനും രാഷ്ട്ര പിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് സിറിയൻ പ്രസിഡന്റ് ബാഷൽ അൽ അസദ് അനുസ്മരണ കുറിപ്പയച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചാണ് കിം സന്ദേശമയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ലോകമെങ്ങും വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

കിം ഇൽ സുങ്ങിന്റെ ജന്മ വാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം ‘ഡെയ്‌ലി എൻകെ’യാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് ആദ്യം നൽകിയത്. കൊറിയക്കാർ വിശുദ്ധമായി കരുതുന്ന പെക്തു പർവതത്തിലേക്കുള്ള മഞ്ഞുകാല യാത്രകൾ കിമ്മിന്റെ ആരോഗ്യം ക്ഷയിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

കിമ്മിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വിശ്വസനീയമാണെന്നും പക്ഷേ, ആരോഗ്യം എത്രമാത്രം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ലെന്നും യുഎസ് പറയുമ്പോൾ അസാധാരണ സംഭവങ്ങളൊന്നും ശ്രദ്ധയിൽപെട്ടില്ലെന്നാണു ദക്ഷിണ കൊറിയയുടെ പ്രതികരണം. ഉത്തര കൊറിയയോട് അടുത്ത ബന്ധമുള്ള ചൈനയും ഇത്തരം വാർത്തകൾ നിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com