ചരിത്രം ആവര്‍ത്തിച്ചു; ഇരട്ട സഹോദരനെ സ്പാനിഷ് ഫ്ലൂ കവര്‍ന്നെടുത്ത നൂറാം വര്‍ഷം; രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികൻ കോവിഡ് ബാധിച്ച് മരിച്ചു

രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കൈടുത്ത നൂറുവയസ്സുകാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു
ചരിത്രം ആവര്‍ത്തിച്ചു; ഇരട്ട സഹോദരനെ സ്പാനിഷ് ഫ്ലൂ കവര്‍ന്നെടുത്ത നൂറാം വര്‍ഷം; രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികൻ കോവിഡ് ബാധിച്ച് മരിച്ചു

ണ്ടാംലോക മഹായുദ്ധത്തില്‍ പങ്കൈടുത്ത നൂറുവയസ്സുകാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും  അമേരിക്ക നടത്തിയ അണുബോംബ് ആക്രണത്തിലടക്കം പങ്കെടുത്ത ഫിലിപ് കഹന്‍ ആണ് മരിച്ചത്.  

ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ സാമുവല്‍, ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്പാനിഷ് ഫ്ലൂ പിടിപെട്ട് മരിച്ചിരുന്നു. 1919ലാണ് ഇവര്‍ രണ്ടുപേരും ജനിച്ചത്. തന്റെ ജീവിത കാലത്ത് തന്നെ മറ്റൊരു മഹാമാരികൂടി കടന്നുവരുമെന്ന് അദ്ദേഹം പറയുമായിരുന്നുവെന്ന് ഫിലിപ്പിന്റെ പേരക്കുട്ടി വാറന്‍ സ്യാസ്മാന്‍ പറഞ്ഞു. 

നൂറ് വര്‍ഷം വലിയ സമയമല്ലെന്നും ചരിത്രം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറയുമായിരുന്നെന്നും സ്യാസ്മാന്‍ കൂട്ടിച്ചേര്‍ത്തു. അവസാന ദിവസങ്ങളില്‍ മരിച്ചുപോയ തന്റെ സഹോദരനെക്കുറിച്ചാണ് ഫിലിപ്പ് അധികവും സംസാരിച്ചിരുന്നത്. 

1940ല്‍ യുഎസ് വ്യേമസേനയില്‍ പൈലറ്റായി പരിശീലനം പൂര്‍ത്തിയാക്കിയ ഫിലിപ്പ്, രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന് എതിരായ പോരാട്ടത്തില്‍ പങ്കാളിയായി. 

തന്റെ 98ാം ജന്മദിനത്തില്‍, യുദ്ധം ഭയാനകമായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. നിരവധി സൈനികര്‍ മരിച്ചു, പക്ഷേ സാധാരണ ജനങ്ങളാണ് ദുരിതം അനുഭവിച്ചത്. അതില്‍ സ്ത്രീകളും കുട്ടികളും ആയിരുന്നു ഏറ്റവും കൂടുതല്‍ കഷ്ടത നേരിട്ടത്- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിലിപ്പ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com