ന്യൂയോര്‍ക്കില്‍ വളര്‍ത്തു പൂച്ചകള്‍ക്കും കോവിഡ്; ആശങ്ക

അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ വളര്‍ത്തു പൂച്ചകള്‍ക്കും കോവിഡ്; ആശങ്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ന്യൂയോര്‍ക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകളുള്ളത്. രണ്ട് പൂച്ചകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതേ സമയം രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവര്‍ക്കോ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 

രോഗബാധയുള്ള വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാകാം വൈറസ് പൂച്ചയിലേക്ക് പകര്‍ന്നത്. അല്ലെങ്കില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാള്‍ വീട്ടിലുണ്ടാകാം. ഇതേ വീട്ടിലെ രണ്ടാമത്തെ പൂച്ചയ്ക്ക് രോഗബാധയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃ?ഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്!തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

നേരത്തെ ഹോങ്കോങ്ങിലും ബെല്‍ജിയത്തിലും വളര്‍ത്തുമൃ?ഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. മരണം 1,83,000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com