'ഞാനൊരു തമാശ പറഞ്ഞതല്ലേ...'; കോവിഡിനെ പ്രതിരോധിക്കാന്‍ അണുനാശിനി കുത്തിവയ്ക്കാന്‍ പറഞ്ഞതില്‍ ട്രംപിന്റെ വിശദീകരണം

കോവിഡ് 19നെ പ്രതിരോധിക്കാന്‍ അണുനാശിനിയും സൂര്യപ്രകാശവും ശരീരത്തില്‍ കടത്തിവിടാന്‍ പറഞ്ഞതില്‍ നിന്ന് മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'ഞാനൊരു തമാശ പറഞ്ഞതല്ലേ...'; കോവിഡിനെ പ്രതിരോധിക്കാന്‍ അണുനാശിനി കുത്തിവയ്ക്കാന്‍ പറഞ്ഞതില്‍ ട്രംപിന്റെ വിശദീകരണം

കോവിഡ് 19നെ പ്രതിരോധിക്കാന്‍ അണുനാശിനിയും സൂര്യപ്രകാശവും ശരീരത്തില്‍ കടത്തിവിടാന്‍ പറഞ്ഞതില്‍ നിന്ന് മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ തമാശ പറഞ്ഞതാണ് എന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. 

നിര്‍ദേശങ്ങള്‍ക്ക് എതിരെ ആരോഗ്യ മേഖലയില്‍ നിന്നും മറ്റും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അത് തമാശയ്ക്ക് പറഞ്ഞതായിരുന്നു എന്ന് വാദിച്ച് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. 

' നിങ്ങളെപ്പോലുള്ള റിപ്പോര്‍ട്ടമാരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാന്‍ ഞാനത് തമാശയ്ക്ക് പറഞ്ഞതാണ്.' ഇതേപ്പറ്റി ചോദിച്ച റിപ്പോര്‍ട്ടറോട് ട്രംപ് പറഞ്ഞു. 

കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അണുനാശിനി ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. സൂര്യപ്രകാശം, വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികള്‍ എന്നിവ ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ആവശ്യപ്പെട്ടത്.

ചൂട് കൂടിയതും ഈര്‍പ്പമുളളതുമായ അന്തരീക്ഷം കൊറോണ വൈറസിന്റെ ശക്തി ക്ഷയിപ്പിക്കുമെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുളള ടെക്‌നോളജി ഡയറക്ടറേറ്റ് തലവന്‍ ബില്‍ ബ്രയാന്റെ വാക്കുകളാണ് ട്രംപ് കടമെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com