ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം; പത്തുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സ്‌ഫോടനത്തില്‍ നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം; പത്തുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ  ഇരട്ട സ്ഫോടനം. പത്തു പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക  റിപ്പോർട്ട്. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. 

കുടുങ്ങിക്കിടക്കുന്നവരെ  പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ‌ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം. കാരണം വ്യക്തമല്ല. 2005ല്‍  പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസില്‍ വിധി വരാനിരിക്കെയാണ് സ്‌ഫോടനം. കാര്‍ബോംബ് സ്‌ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com