കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനമെങ്കിലും ലഭ്യമാക്കണം, പകുതി ഫലപ്രദമായതാണെങ്കിലും ഗുണകരമാകുമെന്ന് അമേരിക്കന്‍ വിദഗ്ധന്‍ 

പകുതി ഫലപ്രദമായ വാക്‌സിന്‍ ആണെങ്കില്‍ പോലും ലോകത്തെ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രയോജനപ്പെടുമെന്ന് അന്തോണി ഫൗസി
കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനമെങ്കിലും ലഭ്യമാക്കണം, പകുതി ഫലപ്രദമായതാണെങ്കിലും ഗുണകരമാകുമെന്ന് അമേരിക്കന്‍ വിദഗ്ധന്‍ 

വര്‍ഷം അവസാനം അല്ലെങ്കില്‍ 2021 ആദ്യത്തോടെയെങ്കിലും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് അന്തോണി ഫൗസി. പകുതി ഫലപ്രദമായ വാക്‌സിന്‍ ആണെങ്കില്‍ പോലും ലോകത്തെ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രയോജനപ്പെടുമെന്ന് ട്രംപിന്റെ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഫൗസി പറഞ്ഞു. 

അമേരിക്കയിലെ തിരഞ്ഞെടുപ്പ് ദിനമായ നവംബര്‍ മൂന്നിന് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അത് സാധാരണ ജനങ്ങളിലേക്കെത്താന്‍ അടുത്ത വര്‍ഷമാകുമെന്ന് ഫൗസി അഭിപ്രായപ്പെട്ടു. 

റഷ്യന്‍ വാക്‌സിന്‍ സംബന്ധിച്ച് തീരുമാനം എടുക്കാറായിട്ടില്ലെന്നാണ് ഫൗസിയുടെ അഭിപ്രായം. ഒരു വാക്‌സിന്‍ അവതരിപ്പിച്ചു എന്നുവച്ച് അത് ആളുകള്‍ക്ക് നല്‍കാന്‍ കഴിയില്ല, മറിച്ച് സുരക്ഷിതത്വവും പ്രയോജനവും അറിഞ്ഞതിന് ശേഷം മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാന്‍ കഴിയൂ എന്നും ഫൗസി പറഞ്ഞു. അതേസമയം ഒക്ടോബര്‍ മുതല്‍ രാജ്യത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് റഷ്യന്‍ സര്‍ക്കാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com