40 വര്‍ഷമായി കണ്‍മുമ്പില്‍ ഉണ്ടായിട്ടും കണ്ടില്ല, മാന്‍ഹോള്‍ തുറന്നപ്പോള്‍ ഞെട്ടി; രണ്ടാം ലോക മഹായുദ്ധ കാലത്തെ ഷെല്‍ട്ടര്‍ ഹോം, ബാര്‍ ആക്കി മാറ്റി

ബ്രിട്ടണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂമിക്കടിയില്‍ പണിത ഷെല്‍ട്ടര്‍ ഹോം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂമിക്കടിയില്‍ പണിത ഷെല്‍ട്ടര്‍ ഹോം കണ്ടെത്തി. ഇന്ത്യന്‍ വംശജനായ 68കാരന്റെ വീട്ടിലാണ് അഭയ കേന്ദ്രം കണ്ടെത്തിയത്. തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മാന്‍ഹോളിന്റെ മൂടി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഖണ്ഡു പട്ടേല്‍ ഞെട്ടിയത്. 

ബ്രിട്ടണിലെ വോള്‍വര്‍ഹാംപ്ടണിലാണ് സംഭവം. ഖണ്ഡു പട്ടേല്‍ തോട്ടം നനയ്ക്കുന്നതിനിടെയാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഷെല്‍ട്ടര്‍ ഹോം കണ്ടെത്തിയത്. 40 വര്‍ഷമായി ഭാര്യയ്‌ക്കൊപ്പം ഖണ്ഡു പട്ടേല്‍ ഇവിടെയാണ് കഴിയുന്നത്. ഇതിനിടയില്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 

1920ല്‍ പണിത കെട്ടിടമാണ് ഖണ്ഡു പട്ടേലിന്റെ കൈവശമെത്തിയത്.  രണ്ടാം ലോക മഹായുദ്ധ കാലത്ത് വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്‍ ഉടമ പണിത ഷെല്‍ട്ടറാണ് വര്‍ഷങ്ങള്‍ക്ക് അപ്പുറം കണ്ടെത്തിയത്.

ലോക്ക്ഡൗണ്‍ സമയത്താണ് മാന്‍ഹോളിന്റെ മൂടി ശ്രദ്ധയില്‍പ്പെട്ടത്. പട്ടേലും കൂട്ടുകാരനും ചേര്‍ന്ന് മാന്‍ഹോള്‍ തുറന്ന് അകത്തുകയറി. മാന്‍ഹോളിന്റെ അകം കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണ്. തുടര്‍ന്ന് കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞെട്ടിപ്പോയതായി പട്ടേല്‍ പറയുന്നു.

തുടക്കത്തില്‍ ഒരു ഗോവണിപ്പടി കണ്ടു. ഇതിലൂടെ താഴെ ഇറങ്ങിയ തങ്ങള്‍ ഞെട്ടിപ്പോയെന്ന് ഖണ്ഡു പട്ടേല്‍ പറയുന്നു. കൂട്ടുകാരന്റെ സഹായത്തോടെ പത്തടി വരെ കുഴിച്ചു തുടര്‍ന്ന് മതിലുകള്‍ പെയിന്റ് അടിച്ചും മേശയും കസേരകളും വെളിച്ചവും ക്രമീകരിച്ചും ബാര്‍ ആക്കി മാറ്റിയതായി ഖണ്ഡു പട്ടേല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com