ഇസ്ലാമാബാദ്: മുസ്ലീം യുവാവിന്റെ വിവാഹ അഭ്യര്‍ഥന മാതാപിതാക്കള്‍ നിരസിച്ചതിന് പിന്നാലെ പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ കേസിലെ പ്രധാനപ്രതി പിടിയിലായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സോണിയയും ഷെഹ്സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്സാദ് വെടിയുതിര്‍ത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ