'ഗുജറാത്തി ഹിന്ദുത്വ സര്‍ക്കാര്‍ പഞ്ചാബി കര്‍ഷകര്‍ക്കെതിര്' ; വിവാദ പ്രസ്താവനയുമായി പാക് മന്ത്രി

ലജ്ജാകരമായ പഞ്ചാബ് വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു
'ഗുജറാത്തി ഹിന്ദുത്വ സര്‍ക്കാര്‍ പഞ്ചാബി കര്‍ഷകര്‍ക്കെതിര്' ; വിവാദ പ്രസ്താവനയുമായി പാക് മന്ത്രി

ഇസ്ലാമാബാദ് : പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരാണ് ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ മന്ത്രി. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടാണ്, പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്ന് അഭിപ്രായ പ്രകടനം നടത്തിയത്.

സമരം ചെയ്യുന്ന കര്‍ഷകരെ സഹോദരങ്ങള്‍ എന്ന് അഭിസംബോധന ചെയ്ത മന്ത്രി ഫവാദ് ഹുസൈന്‍, കേന്ദ്രസര്‍ക്കാരിനെ ഗുജറാത്തി ഹിന്ദുത്വമെന്ന് വിശേഷിപ്പിച്ചു. 12 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹി ശ്രദ്ധിക്കുന്നുപോലുമില്ല. ഗുജറാത്തി ഹിന്ദുത്വത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന് പഞ്ചാബി കര്‍ഷകരോട് യാതൊരു പരിഗണനയുമില്ല.

ലജ്ജാകരമായ പഞ്ചാബ് വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഹൃദയശൂന്യത വെളിപ്പെടുത്തുന്നു. അതിര്‍ത്തിയുടെ അപ്പുറത്തുള്ള പഞ്ചാബി കര്‍ഷക സഹോദരങ്ങള്‍ക്കായി തന്റെ ഹൃദയം കേഴുകയാണെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിച്ചു. അനീതി എവിടെയും നീതിക്ക് ഭീഷണിയാണ്. പഞ്ചാബി കര്‍ഷകരോട് ചെയ്യുന്ന അനീതിക്കെതിരെ നാം ശബ്ദമുയര്‍ത്തണം. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ മുഴുവന്‍ പ്രദേശത്തിനും ഭീഷണിയാണെന്നും പാക് മന്ത്രി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com