മുറിച്ചിട്ട മരത്തടിയില്‍ 'അന്യഗ്രഹ ജീവി'യുടെ രൂപം ; പേടിച്ചു വിറച്ച് തൊഴിലാളികള്‍

നോര്‍വീജിയന്‍ പെയിന്ററായ എഡ്വാര്‍ഡ് മഞ്ചിന്റെ  'ദി സ്‌ക്രീം' എന്ന പെയിന്റിങിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തില്‍ തെളിഞ്ഞു വന്നത്
മുറിച്ചിട്ട മരത്തടിയില്‍ 'അന്യഗ്രഹ ജീവി'യുടെ രൂപം ; പേടിച്ചു വിറച്ച് തൊഴിലാളികള്‍

ലണ്ടന്‍ : മരത്തടികള്‍ വിചിത്ര രൂപങ്ങളിലുള്ളത് പലതവണ വാര്‍ത്തകളിലൂടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ വൈദ്യുതി കേബിള്‍ ഇടുന്നതിനായി മരം മുറിച്ചപ്പോള്‍, മരത്തില്‍ കണ്ട രൂപം കണ്ട് തൊഴിലാളികള്‍ ഞെട്ടി. അന്യഗ്രഹ ജീവികള്‍ക്ക് സമാനമായ രൂപമാണ് തൊഴിലാളികളെ ഭയപ്പെടുത്തിയത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള സ്മാര്‍ഡെന്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്.

വൈദ്യുതി കേബിള്‍ ഇടുന്നതിന് വേണ്ടി മരംമുറിക്കാനാണ് തൊഴിലാളികള്‍ ഗ്രാമത്തിലെ വന്യജീവി സങ്കേതത്തിലെത്തിയത്. അന്യഗ്രഹ ജീവികളുടെ രൂപം കണ്ട് പേടിച്ച തൊഴിലാളികള്‍ ഓടിയെത്തിയത് മരംവെട്ടാന്‍ നിര്‍ദേശം നല്‍കിയ ഇയാന്‍ സ്യൂട്ടേഴ്‌സിന്റെയും റസ്സല്‍ ഡേവിസിന്റെയും അടുത്തേക്കാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവര്‍ക്ക് പക്ഷേ പേടിയല്ല, ആശ്ചര്യമാണ് തോന്നിയത്.

'ദി സ്‌ക്രീം' എന്ന പെയിന്റിങ്
'ദി സ്‌ക്രീം' എന്ന പെയിന്റിങ്

എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലെ ഇയാന്റെ മനസ്സില്‍ മിന്നിമറഞ്ഞു.നോര്‍വീജിയന്‍ പെയിന്ററായ എഡ്വാര്‍ഡ് മഞ്ചിന്റെ ലോകപ്രശസ്തമായ 'ദി സ്‌ക്രീം' എന്ന പെയിന്റിങിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തില്‍ തെളിഞ്ഞു വന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തില്‍ കണ്ടത്.  ഗൂഗിളില്‍ തിരഞ്ഞ് ഇക്കാര്യം കണ്ടെത്തിയതോടെ തൊഴിലാളികളുടെ പേടി ആശ്ചര്യമായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com